Apr 17, 2025 01:18 PM

കോഴിക്കോട്‌: ( www.truevisionnews.com) കോഴിക്കോട് ഡിസിസി ഓഫീസിന്‌ വേണ്ടി നിർമിച്ച കെ കരുണാകരൻ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ കാമറയ്ക്ക് മുന്നിലെത്താൻ കോൺഗ്രസ്‌ നേതാക്കളുടെ ഉന്തും തള്ളും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന് കെ മുരളീധരൻ.

പാർടി ഓഫീസ് ഉദ്ഘാടനത്തിന് വന്നിരുന്നെങ്കിൽ ആരും ശ്രദ്ധിക്കാല്ലായിരുന്നെന്നും ആ തിരക്കിൽ താനും തള്ളിപോയേനെ എന്നും മുരളീധരൻ പഞ്ഞു. ഉന്തും തള്ളിനെ കുറിച്ച് പാർടി ഇന്നലെ ഗൗരവമായി ചർച്ച ചെയ്തെന്നും ആവർത്തിച്ചാൽ കെപിസിസി കർശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞെന്നും മുരളീധരൻ കൂട്ടിചേർത്തു.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാൽ നാടമുറിച്ച് ഓഫീസ് ഉദ്ഘടാനം ചെയ്യാൻ നിൽക്കുമ്പോഴത്തെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ കാമറയ്ക്ക് മുന്നില്ലെത്താനായി മത്സരിക്കുന്നതാണ് വീഡിയോയിൽ പതിഞ്ഞത്.

#Pushing #shoving #created #humiliation #KMuraleedharan #attention #inauguration

Next TV

Top Stories